ജയരാജന്‍ ആശുപത്രിയില്‍…….

കണ്ണൂര്‍:മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയ പി ജയരാജന്‍ ആശുപത്രിയില്‍.ദേഹാസ്വാസ്ത്യത്തെ തൂടര്‍ന്ന് എകെജി ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പ്രവ്വ്വ്ശിപ്പിച്ചിരിക്കുന്നത്.നാലെ ജയരാജനെ സിബിഐ സംഘം നാളെ ചോദ്യം ചെയ്യുമെന്ന സൂചന പുറത്തു വരുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്.ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണ് ജയരാജനെന്ന് സിപിഎം നേതാക്കള്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നതാണ്,തലശേരി ജില്ല സെഷന്‍സ് കോടതി ജാമ്യഹര്‍ജി താള്ളിയതോടെ എപ്പോള്‍ വേനമെങ്കിലും ജയരാജനെ സിബിഐക്ക് ചോദ്യം ചെയ്യാം.അദ്ദേഹം കേസില്‍ പ്രതിയല്ലെന്ന് സിബിഐ തലശ്ശേരി കോടതിയിലും ആവര്‍ത്തിച്ച് വ്യകതമാക്കിയതോടെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയത്.ഇപ്പോള്‍ ജയരാജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതൊടെ ഇനി എങ്ങിനെയായിരിക്കും സിബിഐ നിലപാടെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കതിരൂര്‍ മനോജ് വധക്കേസില്‍ ഗൂഡാലോചന കേസിലാണ് ജയരാജനെ സിബിഐ ചോദ്യം ചെയ്യാനിരിക്കുന്നത്.

Top