കണ്ണൂർ പ്രസ്സ് ക്ലബ്ബ് പിടിച്ചെടുക്കാൻ സി.പി.എം !…

കണ്ണൂർ:   കണ്ണൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹി തെരഞ്ഞെടുപ്പ് ദേശാഭിമാനിയിലെ സ്ഥാനാർത്ഥിയുടെ വിജയത്തിനായ് സി പി എം കണ്ണുർ ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്ത്.പാർട്ടി പത്രത്തിലും, മറ്റു മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സി പി എം അനുഭാവികളായ മാധ്യമ പ്രവർത്തകരെയും, പാർട്ടി അംഗങ്ങളുമായ മാധ്യമ പ്രവർത്തകരെയും പി.ജയരാജൻ നേരിട്ട് ഫോണിൽ വിളിച്ച് ദേശാഭിമാനിയിൽ നിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയകൃഷ്ണൻ നരിക്കുട്ടിക്ക് നിർബന്ധമായും വോട്ട് ചെയ്യണമെന്ന് നിർദ്ദേശം നൽകി. ഒരാഴ്ചക്കിടെ മുപ്പതോളം KuwJ അംഗങ്ങളായ മാധ്യമ പ്രവർത്തകരെ പി.ജയരാജൻ ഫോണിൽ വിളിച്ച് സംസാരിച്ചു കഴിഞ്ഞു.epp

കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ 162 മെമ്പർമാരാണ് ഉള്ളത്.രണ്ടു പാനലുകളിലായി കടുത്ത മത്സരമാണ് നടക്കുന്നത് .അത് കൊണ്ടാണ് പി.ജയരാജൻ നേരിട്ട് രംഗത്ത് ഇറങ്ങിയതെന്നാണ് സൂചന. ഇതേ പാനലിൽ മലയാള മനോരമയിലെ M. ജി ജോ കുമാർ ആണ് പ്രസിഡണ്ട് സ്ഥാനാർത്ഥി, ഇതേ പാനലിൽ വീക്ഷണത്തിന്റെ ബ്യൂറോ ചീഫ് പി.സജിത്ത്കുമാർ, മത്സര രംഗത്തുണ്ട്.

Top