കാരായിമാര്‍ വാട്സ്ആപ് വഴി വോട്ട്പിടിത്തം തുടങ്ങി..വാട്ട്‌സ് ആപ്പും ഫേസ്ബുക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

കൊച്ചി:ഫസല്‍ വധക്കേസില്‍ പ്രതിയായതിനാല്‍ കാരായി രാജന് കണ്ണൂരിലേയ്ക്ക് പോകാന്‍ അനുമതിയില്ല. അതിനാല്‍ നാല്‍ വോട്ടുപിടിത്തം വാട്ട്‌സ് ആപ്പിലൂടെ. ഫസല്‍ž കേസ് നുണക്കഥയാണെന്നും കള്ളകേസില്‍പ്പെടുത്തിയാണ് നാടുകടത്തിയതെന്നും കാരായിമാര്‍ വോട്ട് അഭ്യര്‍ഥനയില്‍ പറയുന്നു.
ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് എറണാകുളം ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകാന്‍ അനുമതിയില്ലാത്തതിനാലാണ് വാട്ട്സ് ആപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിയ്ക്കുന്നത്. കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലാണ് കാരായി രാജന്‍ മത്സരിയ്ക്കുന്നത്. ജില്ല വിട്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രചാരണത്തിനായി കണ്ണൂരിലേയ്ക്ക് എത്താന്‍ കാരായി രാജന് കഴിയില്ല. വാട്ട്‌സ് ആപ്പിനെ പ്രചാരണ ആയുധമായി മാറ്റിയാണ് വോട്ടു പിടിത്തം. വോട്ടര്‍മാരെ നേരിട്ട് വന്നുകണ്ട് വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താനെന്നും കള്ളക്കേസില്‍ കുടുക്കി നാട് കടത്തിയ അവസ്ഥയിലാണെന്നും കാരായി വാട്ട്സ് ആപ്പിലൂടെ പറയുന്നു.

നുണക്കഥകളിലെ എല്ലാ കാര്യങ്ങളും ഇന്ന് പുറത്ത് വന്നു. നീതിയുടെ പ്രകാശം അകലെയാണ്- കാരായി വാട്‌സ് ആപ്പ് വീഡിയോയില്‍ പറയുന്നു. എന്തായാലും വാട്ട്‌സ് ആപ്പും ഫേസ്ബുക്കുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇങ്ങനെയും ഉപയോഗിയ്ക്കാം.വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കുന്ന പ്രവര്‍ത്തകര്‍ കാരായിമാരുടെ വിഡിയോ വോട്ടര്‍മാരെ കാണിക്കുന്നുണ്ട്. കൂടാതെ വിവിധ സ്വാഡുകളും വീടുകള്‍തോറും കയറുകയാണ്. കാരായിമാര്‍ പ്രചാരണത്തിനെത്തിയില്ലെങ്കിലും വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാനാണു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. പ്രചരണത്തിനുപോലും വരാതെ നേതാക്കളെ വിജയിപ്പിക്കുന്നത് എതിരാളികള്‍ക്കും വലിയ മറുപടിയാകുമെന്നു പ്രവര്‍ത്തകര്‍ž പറയുന്നു.

Top