സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു സി​പി​എം.ശൈ​ല​ജ ടീച്ചർ,കെബി ഗ​ണേ​ശ് കു​മാ​ർ, ഷം​സീ​ർ, തു​ട​ങ്ങി​യ​വ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ ബാ​ധി​ച്ചു’

കൊച്ചി : ഭരണപക്ഷത്തെ എംഎൽഎമാരുടെ വിമര്ശനം അതിരു കടക്കുന്നു .ഇവരെ നിയന്ത്രിക്കണമെന്ന് സിപിഎം .കെ കെ ശൈലജ ടീച്ചറെയും തലശ്ശേരി എം എൽ ഇ ഷംസീറിനെയും പ്രതിക്കൂട്ടിലാക്കിയ നീക്കമാണ് സിപിഎം നടത്തിയിരിക്കുന്നത് .ഇവർ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർന്നു സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു സി​പി​എം. ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്നാ​ണ് സി​പി​എം .എ​ൽ​ഡി​എ​ഫി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.നി​യ​മ​സ​ഭ​യ്്കു​ള്ളി​ലെ ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന് ക്ഷീ​ണം ഉ​ണ്ടാ​ക്കു​ന്ന​താ​യാ​ണ് സി​പി​എം വി​ല​യി​രു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഇ​ടു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ചി​ല വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലും പു​റ​ത്തും ചി​ല ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​ർ വി​മ​ർ​ശി​ച്ച​ത് സ​ർ​ക്കാ​രി​നെ ത​ന്നെ പ്ര​തി​കൂ​ട്ടി​ലാ​ക്കി.അ​തി​നാ​ൽ, ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​ണ് സി​പി​എം ആ​വ​ശ്യം. വ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് സി​പി​എം നീ​ക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ ഗ​ണേ​ശ് കു​മാ​ർ എം​എ​ൽ​എ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഗ​ണേ​ശ് ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് എ​തി​രാ​യി​രു​ന്നു.ഇ​തി​നെ പി​ന്തു​ണ​ച്ച് എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ല​സ്‌​ടു വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ വാ​ദം ഏ​റ്റെ​ടു​ത്തു കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച​ത്.

സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​രി​ഗ​ണി​ക്ക​രു​തെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ​യാ​ണ് കെ.​കെ. ശൈ​ല​ജ പി​ന്തു​ണ​ച്ച​ത്.​കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ശൈ​ല​ജ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.അ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ൾ എ​ണ്ണി പ​റ​ഞ്ഞാ​യി​രു​ന്നു ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ. ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് സി​പി​എം രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

Top