ഇന്ന് ബക്രീദ്; ജാതിമതഭേദമന്യേ പെരുന്നാളിനെ വരവേറ്റ് മലയാളക്കര

രണ്ടാം മഴക്കെടുതിയ്ക്ക് ശേഷം ജാതിമതഭേദമന്യേ എല്ലാവരും വേറിട്ട രീതിയിലാണ് പെരുന്നാളിനെ വരവേല്‍ക്കുന്നത്. മാലിപ്പുറത്തെ തുണിക്കച്ചവടക്കാരന്‍ നൗഷാദ് തന്‍റെ പെരുന്നാളിനെ വരവേറ്റ രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്നും ഒരു വിഭാഗം വന്‍ പ്രചരണമഴിച്ചു വിടുമ്പോള്‍ പ്രവൃത്തി കൊണ്ട് അവര്‍ക്ക് മറുപടി കൊടുക്കുകയാണ് നൗഷാദ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.

തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു.

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്
നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’. എന്ന്. നടന്‍ രാജേഷ് ശര്‍മ്മയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പെരുന്നാള്‍ ദിനത്തില്‍ കണ്ണൂരിലെ കാഴ്ചയും നിസ്സാരമല്ല. രാവിലെ 9 മണിക്ക് നടന്ന പെരുന്നാള്‍ നിസ്കാരത്തിന് മുമ്പേ പുലര്‍ച്ചെ 5 മണിക്കുള്ള ദീപാരാധനയും, പൂജയും നടക്കണം എന്നായിരുന്നു കണ്ണൂര്‍ പഴയങ്ങാടി മുസ്ലിം ലീഗ് കമ്മറ്റിയുടെ തീരുമാനം. തീരുമാനം നടപ്പിലാക്കാന്‍ എത്തിയത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീം ആയിരുന്നു. ക്ഷേത്രം വൃത്തിയാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അതിരാവിലെ മടങ്ങിപ്പോള്‍ സമാനമായ പ്രവൃത്തി കൂറുമാത്തൂരിലും നടന്നു. ഇന്ന് പെരുന്നാള്‍ നിസ്‌കാരം നടക്കേണ്ട കുറുമാത്തൂര്‍ ജുമാ മസ്ജിദ് നാട്ടുകാരായ അശോകനും സന്തോഷും ചേര്‍ന്ന് വൃത്തിയാക്കി.

Top