യുവാവിനെ മര്‍ദിച്ച് നഗ്‌നനാക്കി; വീഡിയോ ചിത്രീകരിച്ചു; ഭീഷണിപ്പെടുത്തി; പണം തട്ടിയെടുത്തു; മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: എടക്കരയില്‍ യുവാവിനെ മര്‍ദിച്ച് നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നുപേരെ എടക്കര പൊലിസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കൈപ്പിനി പാര്‍ട്ടികുന്ന് മാങ്കുന്നുമ്മല്‍ മുഹമ്മദ് ബഷീര്‍ (23), പാലുണ്ട മനപരമ്പില്‍ വിഷ്ണു(23), കലാസാഗര്‍ എരമങ്ങലത്ത് ജിനേഷ്(23) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 12 നാണ് അക്രമം നടന്നത്. വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.

എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബര്‍ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയില്‍ പ്രതികളായ മൂവര്‍ സംഘം അതുവഴി വരികയും പരാതിക്കാരനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിഡിയോ എടുക്കുമെമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ഫോണിന്റെ പാസ്വേഡ് വാങ്ങുകയും ഗൂഗിള്‍ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top