മോഡലുകളെയും ടെലിവിഷന്‍ താരങ്ങളെയും എത്തിച്ചു കൊടുക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍

sex-racket

മുംബൈ: ഫിലിം സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍. ടെലിവിഷന്‍ താരങ്ങളും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി മോഡലുകളെയും ടെലിവിഷന്‍ താരങ്ങളെയും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് വാര്‍ത്ത പുറത്ത് വിട്ടത്. സവദാന്‍ ഇന്ത്യ എന്ന ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്ന മോഡല്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. മുംബൈ ഫിലിം സിറ്റിക്ക് സമീപത്തെ കെട്ടിടം കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. അതേസമയം സംഘത്തിലെ മുഖ്യകണ്ണി ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറാത്ത നടിമാരും സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായാണ് സൂചന. ഓരോ ഇടപാടിനും 50,000 മുതല്‍ ഒരുലക്ഷം രൂപ വരെ ഈടാക്കിയാണ് മാംസകച്ചവടം നടന്നിരുന്നത്.

Top