ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു;തന്ത്രപരമായി പെണ്‍വാണിഭ സംഘത്തിലെ പെണ്‍കുട്ടിയെ കൊച്ചി ഷാഡോ പോലീസ് രക്ഷിച്ചതിങ്ങനെ.

കൊച്ചി: മാനസീക അസ്വാസ്ഥ്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന്റെ ഷാഡോ ടീമാണ് മൂന്നംഗ സെക്‌സ് റാക്കറ്റ് ടീമില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തന്ത്രപരമായാണ് പൊലീസ് ഈ സംഘത്തെ കുടുക്കിയത്.

സംഭവത്തില്‍ കൊട്ടാരക്കാര സ്വദേശിയും പെണ്‍കുട്ടിയുടെ മാതാവുമായ ശോഭ (42) ചേരാനെല്ലൂര്‍ സ്വദേശി പുഷ്പ (27) ഇവരുടെ ഭര്‍ത്താവ് ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിന്റെ നേതാവ് പുഷ്പയാണ്. റാക്കറ്റിനെ കുറിച്ച് നേരെത്തേ പൊലീസിന് കിട്ടിയ വിവരം വച്ച് ഷാഡോ പൊലീസിലെ ചില ഓഫീസര്‍മാര്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെടുകയും സംഘത്തെ കുടുക്കുകയുമായിരുന്നു. കോഴിക്കോട്ടുള്ള ആവശ്യക്കാരന്‍ എന്ന നിലയില്‍ ഫോണിലായിരുന്നു ബന്ധപ്പെട്ടത്. ആദ്യം ഒരു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട സംഘം വിലപേശലിനെ തുടര്‍ന്ന് 35,000 മാക്കി ചുരുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയെ മറൈന്‍്രൈഡവിലെ നടപ്പാതയില്‍ കൊണ്ടുവരാമെന്ന് സമ്മതിച്ച സംഘം കാറില്‍ ഇവിടേയ്ക്ക് വരുമ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്തര്‍ദേശീയ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ് പ്രതിഫലമെന്നും സംസ്ഥാനത്തുടനീളമായി ഇടപാടുകാര്‍ വിളിക്കാറുണ്ടെന്നും പുഷ്പ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നിലേക്ക് അയയ്ക്കുകയും ചെയ്തു.

Top