ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: ട്രെയിനില്‍ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീക് (24), പാലക്കാട് സ്വദേശി ജപല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് – തിരുച്ചെണ്ടൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. കൊടൈക്കനാല്‍ റോഡ് സ്റ്റേഷനില്‍ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top