15 വയസുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റില്‍

വിശാഖപട്ടണം: ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ സ്വാമി ബന്ദിയാക്കുകയും നിരന്തരം പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആശ്രമത്തിലെ ജീവനക്കാരന്റെ സഹായത്തോടെ ജൂണ്‍ 13ന് പെണ്‍കുട്ടി രക്ഷപ്പെട്ട് തിരുമല എക്‌സ്പ്രസില്‍ കയറുകയും സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെ ദിശ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top