മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരിക്ക് മർദ്ദനം; പ്രതി അറസ്റ്റിൽ

ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷഹീന്‍ഷ കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഷഹീന്‍ഷായോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യൂവില്‍ നില്‍ക്കാതെ ബഹളം വയ്ക്കുകയും വനിതാ ജീവനക്കാരെ അടക്കം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമാസക്തനായ പ്രതി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും ചെയ്തു.

ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top