ഇന്ത്യയില്‍ കിഡ്‌നി മാഫിയ പെരുകുന്നു; കിഡ്‌നി നഷ്ടപ്പെട്ട വിവരം അറിയാത്ത എത്രയോ ജനങ്ങള്‍; ആശുപത്രി കിടക്കയില്‍നിന്നും കിഡ്‌നി അടിച്ചുമാറ്റുന്നു

kidney-failure

ചെറിയൊരു അസുഖത്തിന് ആശുപത്രിയിലെത്തി പരിശോധനയുടെ പേരും പറഞ്ഞ് കിടക്കാന്‍ പറയുന്ന ഡോക്ടര്‍മാരെയും ആശുപത്രിക്കാരെയും സൂക്ഷിക്കുക. നിങ്ങളുടെ കിഡ്‌നി ഏതുനിമിഷവും അടിച്ചുകൊണ്ടുപോകാം. ഇന്ത്യയില്‍ കിഡ്‌നി മാഫിയ പെരുകി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

വന്‍കിട ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അവയവ മോഷണം നടക്കുന്നത്. വൃക്കമോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അപ്പോളോ ആശുപത്രിക്കെതിരെ നടപടിയെടുത്തിരുന്നു. ഇപ്പോള്‍ മുംബൈയിലെ പ്രശസ്ത ഹോട്ടലായ എല്‍.എച്ച് ഹിനാനന്ദാനി ആശുപത്രിയുടെ ഉടമയടക്കം അഞ്ചു ഡോക്ടര്‍മാരും ഇതേ കുറ്റത്തിന് അറസ്റ്റിലായി. ആശുപത്രിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സുജിത് ചാറ്റര്‍ജിയും മെഡിക്കല്‍ ഡയറക്ടര്‍ അനുരാഗ് നായിക്കും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു.

പ്രമുഖ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ വൃക്കമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് ആദ്യമായാണ്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 14 ആയി. കിഡ്നി രോഗിയായ യുവാവും അയാളുടെ വ്യാജഭാര്യയും അറസ്റ്റിലായവരില്‍പ്പെടുന്നു. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് കാംബ്ലെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡി.സി.പി അശോക് ദൂത് പറഞ്ഞു. പോവൈ പൊലീസാണ് നടപടി സ്വീകരിച്ചത്. എന്നാല്‍, കാംബ്ലെ പൊലീസിന്റെ മുന്നില്‍ നടത്തിയ കുറ്റസമ്മതമാണ് ഇവരുടെ അറസ്റ്റിലേക്ക് വഴിവച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടര്‍മാരെ ഇന്ന് അന്ധേരിയിലെ മെട്രൊപൊലിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

കാംബ്ലെയാണ് കിഡ്നി മാഫിയയുമായി ആശുപത്രിയെ ബന്ധപ്പെടുത്തിയതെന്നാണ് സൂചന. മുകേഷ് ഷെത്യെ, മുകേഷ് ഷാ, പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റു ഡോക്ടര്‍മാര്‍. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും അവയവ മാറ്റ നിയമവും അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

കുറ്റക്കാര്‍ക്ക് പത്തുവര്‍ഷം കഠിനതടവും ഒരു കോടി രൂപ പിഴയും വിധിക്കുന്ന തരത്തില്‍ കടുത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹിരാനന്ദാനി ആശുപത്രിയുടെ ഉടമയും നിരഞ്ജന്‍ ഹിരാനന്ദാനിയുള്‍പ്പെടെ നാലുപേരെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയാണ് ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

Top