22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിൽ

22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിൽ. കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി കോട്ടയം കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ് ചേർത്തല പൊലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പ്രസാദ് (ഉണ്ണി-57) യെയാണ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയത്.

2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആസിഡ് ആക്രമണം. വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്‌പെക്ടർ ബി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ വിനോദിന്‍റെ നേതൃത്വത്തിൽ എസ് ഐ വി.ജെ ആന്‍റണി, സി പി ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top