രാത്രി താമസ സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീകാതിക്രമം; ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു; യുവതി ബഹളം വെച്ചു; യുവാവ് ഓടി രക്ഷപ്പെട്ടു; സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. യുവതിയെ ആക്രമിച്ച മേനംകുളം സ്വദേശി അനീഷിനെ (26) തുമ്പ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തുമ്പയിലെ ഒരു സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം. നടന്നു പോവുകയായിരുന്നു യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി. ഇതോടെ ഇയാള്‍ ബൈക്ക് ഓടിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Top