മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; അക്രമകാരണം ലഹരി മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്തിനെ പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ബൈക്കിലാണ് ഇയാളെ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ ശ്രീജിത്ത് മരിച്ചു എന്ന് അറിയിച്ചു. ഇതോടെ ആശുപത്രിയില്‍ എത്തിച്ചവര്‍ അവിടുന്ന് രക്ഷപ്പെട്ടു.

ആറ്റിങ്ങല്‍ ഊരു പൊയ്ക ആനുപ്പാറയില്‍ വച്ചാണ് മര്‍ദ്ദനം ഉണ്ടായത്. വക്കം സ്വദേശിയായ ശ്രീജിത്ത് എങ്ങനെ ഇവിടെയെത്തി എന്ന കാര്യം ദുരൂഹമാണ്. ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്താത്തതും സംശയത്തിന് വകവെക്കുന്നു. ലഹരി മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമകാരണം എന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top