പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്ത് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുകുള്‍ ആര്യയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടുക്കം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Top