ചൊവ്വയില്‍ അന്യഗ്രഹ ജീവി മരിച്ച്‌ കിടക്കുന്ന ചിത്രം !..ലോകം ഭീതിയില്‍

ചൊവ്വയിലെ ചിത്രങ്ങളും വാര്‍ത്തകളും ദിവസങ്ങള്‍ കഴിയുന്തോറും ശ്രദ്ധിക്കപ്പെടുകയാണ്‌. നാസ പുറത്ത്‌ വിടുന്ന ചിത്രങ്ങള്‍ ഗവേഷകരും മറ്റും നിരീക്ഷിച്ച്‌ പുതിയ കണ്ടെത്തലുകളാണ്‌ ദിവസവും നടത്തുന്നത്‌. ഇപ്പോള്‍ ചൊവ്വയില്‍ അന്യഗ്രഹ ജീവി മരിച്ച്‌ കിടക്കുന്ന ചിത്രമാണ്‌ ചര്‍ച്ചയാകുന്നത്‌.

നാസ അയച്ച ചിത്രത്തിലാണ്‌ അന്യഗ്രഹ ജീവിയുടെ ജഡം കണ്ടെത്തിയത്‌. മറ്റൊരു ചിത്രത്തില്‍ ശവക്കല്ലറയുടെ ചിത്രവും കണ്ടെത്തിയിട്ടുണ്ട്‌. കൊത്തുപണികളുള്ള ശവക്കല്ലറയുടെ ചിത്രമാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. നേരത്തെ ചൊവ്വയില്‍ ബുദ്ധ പ്രതിമയും മനുഷ്യന്റെ ജഡവും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്ത്‌ വന്നിരുന്നു.

മുന്‍പും ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പ്രേതമുഖമുള്ള സ്‌ത്രീ, സൈനിക ബങ്കര്‍, ഒഴുകിനടക്കുന്ന സ്‌പൂണ്‍, ബഹിരാകാശ ഞണ്ട്‌ തുടങ്ങി ഒബാമയുടെ മുഖംവരെ കണ്ടെന്നായിരുന്നു ഇവരുടെ വാദം.

 

Top