ബീച്ചില്‍ യുവതിയുടെ അര്‍ദ്ധനഗ്നശരീരം ബാഗില്‍ കെട്ടിയനിലയില്‍.പിന്‍കഴുത്തില്‍ മാലാഖയുടെ ടാറ്റൂ

കൊച്ചി:യുവതിയുടെ അര്‍ദ്ധനഗ്നശരീരം ബാഗില്‍ കെട്ടിയനിലയില്‍ കണ്ടെത്തി .കൊല്ലപ്പെട്ട യുവതിയുടെ പിന്‍കഴുത്തില്‍ മാലാഖയുടെ ടാറ്റൂ ഉണ്ട്.ബീച്ചില്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് . ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും നിരവധി മുറിവുകളുണ്ട്. വലിയ ബാഗ് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കറുപ്പും പച്ചയും ചേര്‍ന്ന വസ്ത്രം ധരിച്ച യുവതിയുടെ ശരീരത്തിന്റെ പിന്‍കഴുത്തില്‍ ടാറ്റൂവും പതിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി. മാലാഖയുടെ രൂപത്തിലുള്ള ടാറ്റൂവാണ് യുവതിയുടെ ശരീരത്തില്‍ പതിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ ജൂഹു ബീച്ചിലാണ് സംഭവം. നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച കാണാതായവരെക്കറിച്ചുള്ള പരാതികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ മറ്റൊരു സംഭവം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top