മുന്‍ കോണ്‍ഗ്രസ് എം.പിയുടെ മരുമകളും മക്കളും ദുരൂഹസാഹചര്യത്തില്‍ വെന്തു മരിച്ചു

ഹൈദരാബാദ്‌: തെലുങ്കാന വാറങ്കലില്‍ മുന്‍ എംപിയുടെ വീട്ടില്‍ ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന്‌ നാലുപേര്‍ മരിച്ചു. കോണ്‍ഗ്രസ്‌ മുന്‍ പാര്‍ലമെന്റംഗം സിരിസല രാജയ്യയുടെ വീട്ടിലാണ്‌ അഗ്നിബാധയുണ്ടായത്‌. മരുമകള്‍ ശാരികയും മൂന്ന്‌ പേരക്കുട്ടികളുമാണ്‌ മരിച്ചത്‌. വാറങ്കലില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി രാജയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ്‌ സംഭവമുണ്ടായത്‌.

ബുധനാഴ്ച പുലര്‍ച്ചയെയാണ് സംഭവം. പാചകവാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സരിക മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.siricilla-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നിട് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. 2002ല്‍ ആയിരുന്നു സരികയും രാജയ്യയുടെ മകനും തമ്മിലുള്ള വിവാഹം. അനിലുമായുള്ള വിവാഹത്തിനു ശേഷം രാജയ്യയുമായി ചേര്‍ന്ന് പോവാന്‍ സരികയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന സൂചന. സരികയെ വീടിന് പുറത്തിറങ്ങാന്‍ രാജയ്യയുടെ ആള്‍ക്കാര്‍ അനുവദിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു.

കഴിഞ്ഞ തവണ ലോക്‌സഭാ എം പിയായിരുന്നു രാജയ്യ. വാറങ്കലില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു രാജയ്യ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാജയ്യ തെലുങ്കാന രാഷ്ട്രസമിതിയിലെ കദിയം ശ്രീഹരിയോട് മൂന്നര ലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. പിന്നീട് തെലുങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ശ്രീഹരി എം.പി സ്ഥാനം രാജിവയ്ക്കുകയും ഉപമുഖ്യമന്ത്രി ആവുകയും ചെയ്തു. ഇതോടെ വാറങ്കലില്‍ ഉപതിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.

അതേസമയം, രാജയ്യയ്ക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സരിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നാണ്.

 

Top