അസമിലും കശ്മീരിലും ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

srinagar-attack

ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അസമിലും ജമ്മു കശ്മീരിലും ഭീകരാക്രമണം. അസം ലായ്പൂരി സൈനിക ക്യാംപില്‍ നാലിടത്തു സ്‌ഫോടനമുണ്ടായി. ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്.

കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം നടക്കവെ സ്റ്റേഡിയത്തിന് അടുത്തും ആക്രമണമുണ്ടായി. അസമിലെ ടിന്‍സുക്കിയ ജില്ലയില്‍ ലായ്പൂരി സൈനിക ക്യാംപില്‍ നാലിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ശ്രീനഗറിലെ നൗഹാട്ടയില്‍ സിആര്‍പിഎഫ് സുരക്ഷാസേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം, നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top