സാമ്പത്തിക തര്‍ക്കം: സുഹൃത്തിനെ കൊല്ലാന്‍ കൊട്ടേഷന്‍; വ്യവസായിയും ഗുണ്ടകളും പിടിയില്‍

അതിരമ്പുഴ: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തി. കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരും ക്വട്ടേഷന്‍ നല്‍കിയ ഏറ്റുമാനൂരിലെ വ്യവസായിയും ഉള്‍പ്പടെ നാല് പേര്‍ പിടിയിലായി. അതിരമ്പുഴ – പാറോലിക്കല്‍ റോഡില്‍ ഐകരകുന്നേല്‍ ജംഗ്ഷനിലാണ് സംഭവം.

എറണാകുളം മഞ്ഞുമ്മേല്‍ കവലയ്ക്കല്‍ ജോസ് കെ.സെബാസ്റ്റ്യന്‍, പാലക്കാട് കള്ളിപ്പാടം കുനിയില്‍ കെ.സുജേഷ്, തൃശൂര്‍ ചേലക്കര തട്ടേക്കാട് ഭാഗം തൂണൂര്‍ക്കര ചിറക്കുഴിയില്‍ സി.വി ഏലിയാസ്‌കുട്ടി, അതിരമ്പുഴ മറ്റംകവല കൂന്നാനിക്കല്‍ റെജി പ്രോത്താസിസ് കുന്നിക്കല്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരമ്പുഴ സ്വദേശി കുടിലില്‍ നെല്‍സണ്‍ (58) നെയാണ് രാവിലെ നടക്കുന്നതിനിടയില്‍ സൈലോ കാറിലെത്തിയ സംഘം വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചത്. നെല്‍സനും വ്യവസായിയായ റെജി പ്രോത്താസിസും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ സ്റ്റഷനില്‍ കേസും നിലനില്‍ക്കുന്നുണ്ട്.

മാത്രമല്ല റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന നെല്‍സണ്‍ മാന്നാനത്ത് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള വ്യവസായി റെജിയുമായി ബന്ധപ്പെട്ടുള്ള സ്ഥലമിടപാട് തര്‍ക്കത്തിലും ഇടപെട്ടിരിന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാകാം വധശ്രമത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

ഇന്നലെ രാവിലെ എഴോടെ നെല്‍സണ്‍ നടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നുമെത്തിയ മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള പച്ച സൈലോ കാര്‍ നെല്‍സന് നേരെ വെട്ടിത്തിരിഞ്ഞ് നെല്‍സനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതൊടൊപ്പം നിയന്ത്രണം തെറ്റിയ കാര്‍ മതിലില്‍ ഇടിച്ചു മറിയുകയും ചെയ്തു.

ഈ സമയം ഇടിയേറ്റ് വീണ നെല്‍സണ്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇതിനിടയില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം വാഹനത്തിന് പുറത്തിറങ്ങി അത് വഴി എത്തിയ ഓട്ടോറിക്ഷയില്‍ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി.

വീട്ടില്‍ അഭയം പ്രാപിച്ച നെല്‍സനെ വിട്ടു ഉടമസ്ഥന്‍ തെള്ളകത്തെ ഇതേ അശുപത്രിയില്‍ എത്തിച്ചതോടെ കഥ മാറുകയായിരുന്നു. ഇവര്‍ ചെല്ലുമ്പോള്‍ ക്വട്ടേഷന്‍ സംഘത്തെയും അവിടെ വച്ച് കണ്ട് മുട്ടുകയായിരുന്നു. ഇതോടെ നെല്‍സണ്‍ ഏറ്റുമാനൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യവസായി നല്‍കിയ ക്വട്ടേഷനാണന്ന് മനസിലായത്.

അയലണ്ടിലേക്ക് മനുഷ്യക്കടത്തും നഴ്‌സിംഗ് തട്ടിപ്പും നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആളാണ് വ്യവസായി ആയ റെജി പ്രോത്താസീസ്. ശ്രീജിത്ത് ഐപിഎസിനാണ് അന്വേഷണ ആ കേസിന്റെ ചുമതല. കേരളത്തില്‍ നിന്നും നെഴ്സുമാരെ അയര്‍ലണ്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്ന കോട്ടയം ഒലിവര്‍ പ്ലെയ്സ്മെന്റ് എന്ന സ്ഥാപനം നടത്തുന്നത് ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇവരുടെ ഏറ്റുമാനൂരിലെ ഇടപാടുകള്‍ റെജി വഴിയാണ് നടത്തുന്നത്.

ഇത്തരത്തില്‍ ക്രിമനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിക്കുന്ന ചരിത്രമാണ് വ്യവസായിയായ റെജിക്ക് ഉള്ളത്. ഇപ്പോഴത്തെ സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശികളാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നാല് പേരെയും ഏറ്റുമാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

Top