ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീയുടെ അടുത്തിരുന്നതിന് മുസ്‌ലിം യുവാവിന് മര്‍ദനം; ലവ്ജിഹാദ് ആരോപിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബറെയ്‌ലിയിലെ ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീയുടെ അടുത്തിരുന്നതിന് മുസ്‌ലിം യുവാവിന് മര്‍ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ക്ഷേത്ര പരിസരത്ത് ഇരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ഒരു സംഘം ലവ്ജിഹാദ് ആരോപിച്ച് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരിപ്പിടത്തില്‍ നിന്നും യുവാവിനെ എഴുന്നേല്‍പ്പിച്ച ശേഷം പ്രതികള്‍ ചോദ്യം ചെയ്യുന്നുണ്ട്. തങ്ങള്‍ ഓരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണെന്നും സുഹൃത്തുക്കളാണെന്നും സ്ത്രീകള്‍ പറയുന്നുണ്ടെങ്കിലും ഇത് വകവെക്കാതെ പ്രതികള്‍ സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് നിരവധി പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

Top