കുട്ടിയെ കൊമ്പില്‍ ചുഴറ്റിയെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു; ആക്രമിച്ച പശുവിനെ കല്ലെറിഞ്ഞാണ് ആളുകള്‍ പിന്തിരിപ്പിച്ചത്; ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍

ചെന്നൈ: പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നാലാം ക്ളാസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കൊമ്പില്‍ ചുഴറ്റിയെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചെന്നൈ എംഎംഡിഎ കോളനിയിലായിരുന്നു ആളുകളെ നടുക്കിയ സംഭവം.

സ്‌കൂള്‍ വിട്ടുവരികയായിരുന്നു കുട്ടി. സമീപത്തുകൂടി പശു നടന്നുപോകുന്നുമുണ്ടായിരുന്നു. പെട്ടെന്ന് കുട്ടിക്ക് നേരെ തിരിഞ്ഞ പശു കുട്ടിയെ കൊമ്പില്‍ ചുഴറ്റിയെറിഞ്ഞു. തുടര്‍ന്ന് നിലത്തുവീണ കുട്ടിയെ ചവിട്ടി. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ അമ്മയും പശുവിന്റെ ഉടമയുമെല്ലാം പശുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ ഫലം കണ്ടില്ല. തുടര്‍ന്ന് ഒരുമിനുറ്റോളം കുട്ടിയെ ആക്രമിച്ച പശുവിനെ കല്ലെറിഞ്ഞാണ് ആളുകള്‍ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top