തെരഞ്ഞെടുപ്പ് ഫലം പുറത്തറിയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സിപിഎം-ബിജെപി സംഘര്‍ഷം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

bjp

കാസര്‍കോഡ്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പലയിടത്തും സംഘര്‍ഷം. സിപിഎമ്മും ബിജെപിയുമാണ് ഏറ്റുമുട്ടിയത്. തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കു നേരയും ആക്രമണമുണ്ടായി.

നടക്കാവ്, ഉദിനൂര്‍ ഭാഗങ്ങളിലെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഒരു സിപിഐം പ്രവര്‍ത്തകനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.

ബേഡകത്ത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ എട്ട് കമ്പനി കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചു.

Top