വഴിയേ പോയ പണി ശോഭ സുരേന്ദ്രന്‍ ഏണിവച്ച് വാങ്ങി!! മാപ്പ് പറഞ്ഞിട്ടും വിടാതെ കോടതി

ശബരിമല സമരത്തെത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ ധാരളം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. നിലക്കലിലും സന്നിധാനത്തും നടന്ന പല വിധ സമരങ്ങളിലെ ഇടപെലാണ് ബിജെപി നേതാക്കളെ പല കേസിലും കുടക്കിയതിന് പിന്നില്‍. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ സുരേന്ദ്രന്‍ ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലാണ്. ഇതിനിടയിലാണ് ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്.

കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയാണ് ശോഭ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളുകയായിരുന്നു. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ശോഭ സുരേന്ദ്രന്‍ ഇത് സംബന്ധച്ച് എവിടെയും പരാതിയും നല്‍കിയിട്ടില്ലെന്നതും കോടതിയെ ചൊടിപ്പിച്ചു. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്നും വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. മാപ്പ് ചോദിക്കുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു.

Top