പ്രതിപക്ഷ ഐക്യവും തകർന്നു! കോൺഗ്രസ് നിലയില്ലാ കയത്തിൽ !ധൻകറിന്റെ വരവോടെ രാജ്യസഭയിലും ബിജെപി കസറും!.. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ നേടിയത് 528 വോട്ട്!മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രം

ന്യുഡൽഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അതുപോലും നേടാനായില്ല.

ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ, ഭരണഘടനയും അതു ഗവർണർക്കു നൽകുന്ന അധികാരങ്ങളും വച്ച് ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ക്ഷ വരപ്പിച്ചു ധൻകർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകരെ പ്രത്യേകം വിളിപ്പിച്ചുമൊക്കെ ധൻകർ കൃത്യമായ രാഷ്ട്രീയം പറഞ്ഞു. പറഞ്ഞതു പലതും ശരിയായിരുന്നെങ്കിലും പറഞ്ഞ രീതികൾ ശരിയായിരുന്നോ എന്ന് ബിജെപി നേതാക്കൾക്കു പോലും തോന്നത്തക്ക വിധം അദ്ദേഹം രാജ്ഭവനിൽ നിറഞ്ഞു നിന്നു. ഇക്കഴിഞ്ഞ ദേശീയ വോട്ടർദിനത്തിൽ ബംഗാൾ അസംബ്ലിയിൽ അംബേദ്കറുടെ പ്രതിമയിൽ മാലയിട്ട ശേഷം ജഗ്ദീപ് ധൻകർ മാധ്യമങ്ങളെ കണ്ടിരുന്നു. ‘സ്വന്തം ഇഷ്ടത്തിന് വോട്ടു ചെയ്തവർക്ക് ജീവൻ വിലയായി നൽകേണ്ടി വന്ന സംസ്ഥാനമാണ് ബംഗാൾ. ഭീകരവും ഭീതിദവുമാണ് ഇവിടുത്തെ അവസ്ഥ. നിയമവാഴ്ചയല്ല, വാഴുന്നയാളുടെ നിയമമാണ് ബംഗാളിൽ നടക്കുന്നത്.

മമത ബാനർജിക്കെതിരെയുള്ള കൃത്യമായ ആരോപണമായിരുന്നു അത്. ആ പറഞ്ഞതിനും ഒരു മാസം മുൻപ് മമത ബാനർജി രാഷ്ട്രപതിക്കു കത്തെഴുതിയത് ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. അതൊന്നും ധൻകറിനെ കുലുക്കിയില്ല. ഇടയ്ക്കിടെ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തി. അതിന്റെ പടം ട്വിറ്ററിലിട്ട് ബംഗാളിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു എന്ന മട്ടിൽ പോസ്റ്റു ചെയ്ത് ടിഎംസിയെ പ്രകോപിപ്പിക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.

2019ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗ്ദീപ് ധൻകർ വാർത്തകളിൽ ഇടം നേടി. അടുത്തിടെ സർവ്വകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ധൻകറെ മാറ്റിക്കൊണ്ട് മമത സർക്കാർ നിയമം പാസാക്കി. ഗവർണ്ണർ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധൻകർ തുറന്നടിച്ചു.

780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതർ ആയതിനാൽ രണ്ട് ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.

അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധൻകർ. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Top