തെരുവ് നായ്ക്കൂട്ടം യുവാവിനെ കടിച്ചുകീറി; കടലില്‍ ചാടി ജീവന്‍ രക്ഷിക്കാനും കഴിഞ്ഞില്ല; പുല്ലുവിളയില്‍ ഇത് രണ്ടാമത്തെ ദാരുണ സംഭവം

പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മല്‍സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍ (45) ആണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് ജോസ്‌ക്ലിന് നായയുടെ കടിയേറ്റത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ നായയുടെ കടിയേറ്റ് വയോധിക മരിച്ചിരുന്നു.

ഏതാണ്ട് അന്‍പതോളം നായകള്‍ ചേര്‍ന്ന് ജോസ്‌ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍വാഹമില്ലാതെ ഇയാള്‍ കടലിലേക്കു ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗുരുതരമായി പരുക്കേറ്റെ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും നില ഗുരുതരമാക്കി. ചോര വാര്‍ന്ന് അവശനായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജോസ്‌ക്ലിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറങ്ങിയ വയോധിക ഇതേ സ്ഥലത്ത് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. കോണ്‍ഗ്രസ്സ് നാളെ പുല്ലുവിളയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Top