എബിവിപിയുടെ സ്‌കൂളുകള്‍ കയറിയുള്ള ആക്രണം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

abvp

തിരുവനന്തപുരം: എബിവിപി .നടത്തിയ പഠിപ്പുമുടക്ക് സമരത്തിനിടെ വ്യാപക ആക്രമണം. പ്ലസ്ടു സ്‌കൂളുകളിലാണ് എബിവിപി ആഴിഞ്ഞാടിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ സ്‌കൂളുകളില്‍ എബിവിപി ആക്രമണം നടത്തി. ആക്രമണത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് സ്‌കൂളിനു നേരെ നടത്തിയ ആക്രമണത്തില്‍ നാലു കുട്ടികള്‍ക്ക് പരുക്കേറ്റു. നേമം ഹോമിയോ കോളജിലും എബിവിപി അക്രമം അഴിച്ചുവിട്ടു. പരുക്കേറ്റവരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികളാണ്. എബിവിപി നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്റെ മറവിലാണ് അക്രമം അഴിച്ചുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം ഒറ്റശേഖരമംഗലം പ്ലസ് ടു സ്‌കൂളിലാണ് അക്രമം നടത്തിയത്. ഇതില്‍ നാലു ആണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. പ്രദീപ്, അഫ്സല്‍, അഖില്‍, ശ്രീയേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരുവനന്തപുരത്തു തന്നെ നേമം ഹോമിയോ കോളജില്‍ നടത്തിയ ആക്രമണത്തില്‍ ഷിന്‍സി എന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട് ചേളന്നൂര്‍ സ്‌കൂളിലും ആക്രമണമുണ്ടായി.

Top