സ്‌കൂളിലെ ലിഫ്റ്റില്‍ തല കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു

ഹൈദരാബാദ് : ലിഫ്റ്റില്‍ തല കുടുങ്ങി മന്നു വയസുകാരി മരിച്ചു. ഹൈദരാബാദിലെ ശ്രീ ചൈതന്യ സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.സയ്യിദ സനൈബ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കുട്ടി താഴത്തെ നിലയില്‍ നിന്ന് മൂന്നാമത്തെ നിലയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ തല ലിഫ്റ്റിന്‍റെ വാതിലില്‍ അകപ്പെടുകയായിരുന്നു. ലിഫ്റ്റ് ചലിക്കുന്നതിനിടെ തല ചതഞ്ഞാണ് കു‌ട്ടി മരിച്ചത്.വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററിലാണ് വാര്‍ത്ത പുറത്ത് വിട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top