സ്വന്തം വാഹനത്തില്‍ രണ്ട് പശുക്കളെ കൊണ്ടു പോകുന്നതിനിടെ വിഎച്ച്പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ഉഡുപ്പി സ്വദേശി കൊല്ലപ്പെട്ടു

cow-2

ഉഡുപ്പി: പശുക്കളെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ പശുക്കളെ കടത്തിയെന്നാരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ബിജെപി പ്രവര്‍ത്തകനെയാണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

ഉഡുപ്പി സ്വദേശിയായ പ്രവീണ്‍ പൂജാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഉഡുപ്പി എസ്പി കെ പി ബാലകൃഷ്ണ പറഞ്ഞു.

സ്വന്തം വാഹനത്തില്‍ രണ്ട് പശുക്കളെ കൊണ്ടു പോകുന്നതിനിടെയാണ് പൂജാരിക്ക് നേരെ ആക്രമണമുണ്ടായത്. പ്രവീണ്‍ പൂജാരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ദേവഡിയയും മര്‍ദനമേറ്റു. പശുക്കളെ കടത്തുന്നു എന്ന വിവരം ലഭിച്ചെത്തിയ ഇരുപതോളം വരുന്ന സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. പ്രവീണ്‍ സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അക്ഷയ് ബ്രഹ്മവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top