സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന അഞ്ച് വയസ്സുകാരനെ തെരുവുനായ മുഖം കടിച്ചുകീറി; ആറ് പേര്‍ക്ക് പരിക്ക്

attack

തൃശൂര്‍: തെരുവുനായകളെ ഇനിയും സംരക്ഷിക്കണോയെന്ന് ഈ കുരുന്നിന്റെ അവസ്ഥ കണ്ട് പറയൂ. വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനു പിന്നാലെ വീണ്ടും ആക്രമണം.

മാളയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. 5 വയസുകാരനായ ആയുസിന്റെ മുഖത്ത് നിന്നും നായ മാംസം കടിച്ചെടുത്തു. പൊയ്യ കഴിഞ്ഞത്തുറ കൃഷ്ണന്‍ കോട്ട എന്നവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞത്തുറ സ്വദേശികളായ ജെഫിന്‍, അതുല്‍,ഗൗരി കൃഷ്ണന്‍കോട്ട സ്വദേശികളായ അന്ന, തോമസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Top