മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി റാഗിംഗിനിരയായി കൊല്ലപ്പെട്ട കേസ് പോലീസ് എഴുതിതള്ളി

ragging-ahab-death

ചാലക്കുടി: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അശ്വനി റാഗിംഗിനിരയായ സംഭവം പുറത്തുവന്നതോടെ റാഗിംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കോളേജുകളിലുള്ള റാഗിംഗ് നിരോധനത്തിന് നിയമം കര്‍ശനമാക്കിയിട്ടും വര്‍ഷം തോറും വിദ്യാര്‍ത്ഥികള്‍ മരണപ്പെടുന്നുവെന്നതാണ് സത്യം. പല കേസുകളും കോളേജ് അധികൃതരും പോലീസും ചേര്‍ന്ന് ഒത്തുതീര്‍ക്കുന്നതു കൊണ്ട് പലതും പുറത്തു വരാറില്ല.

അതുപോലൊരു സംഭവമായിരുന്നു ചാലക്കുടി സ്വദേശിയായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചതും. അഹാബ് ഇബ്രാഹിം(21 ) റാഗിങ്ങിനിരയായി കൊല്ലപ്പെട്ട കേസ് കര്‍ണാടക പോലീസ് എഴുതിതള്ളുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിയായ കേസ് തെളിവില്ലെന്ന് പറഞ്ഞാണ് കര്‍ണാടക പോലീസ് എഴുതിത്തള്ളിയത്. രണ്ടുവര്‍ഷം മുമ്പാണ് ബെംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കിലെ രണ്ടാം സെമസ്റ്റര്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു അഹാബ് ഇബ്രാഹിം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 മാര്‍ച്ച് 10നാണ് അഹാബ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായി റാഗിങ്ങിനിരയായത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. നിരന്തരമായ റാഗിങ്ങിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ കണ്ണൂരുകാരായ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളടങ്ങിയ സംഘമാണ് ആക്രമിച്ചതെന്ന് സഹപാഠികള്‍ അറിയിച്ചിരുന്നു. ദൃക്സാക്ഷി മൊഴിയുണ്ടായിട്ടും തെളിവില്ലെന്ന് പറഞ്ഞാണ് കര്‍ണാടക പോലീസ് അന്വേഷണം നിര്‍ത്തിയത്.

പണത്തിന്റെ സ്വാധീനമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് പോലീസുകാര്‍ തന്നെ വെളിപ്പെടുത്തിയതായും അഹാബിന്റെ പിതാവ് ഇബ്രാഹിം പറയുന്നു. എറണാകുളം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലും തുടര്‍നടപടിയുണ്ടായില്ല. എറണാകുളം സൗത്ത് പോലീസും കേസെടുത്തെങ്കിലും രണ്ട് വര്‍ഷത്തിനിടെ പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ല. മലയാളി വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴാണ് അധികാരികളുടെ ഭാഗത്തുനിന്നും ഈ നിസംഗത.

ചാലക്കുടി പൂപ്പറമ്പില്‍ സെയ്ദ് ഇബ്രാഹിമിന്റെയും അരീഫയുടെയും മൂത്തമകനാണ് അഹാബ് ഇബ്രാഹിം. ബെംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കലിലെ രണ്ടാം സെമസ്റ്റര്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു 21 കാരനായ അഹാബ് ഇബ്രാഹിം.

Top