ശരീരത്തിന് പുറത്ത് ത്വക്കിന്റെ നേര്‍ത്ത ആവരണത്തിന് അടിയിലായി മിടിക്കുന്ന ഹൃദയവുമായി യുവാവ് അല്‍ഭുതമാകുന്നു.

അഹമ്മദാബാദ്:ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന അര്‍പിത് എന്ന യുവാവ് ഡോക്ടര്‍മാരെ അല്‍ഭുതപ്പെടുത്തുന്നു.സാധാരണ എല്ലാവരുടെയും ഹൃദയം വാരിയല്ലുകള്‍ക്കിടയിലാണെങ്കില്‍ അര്‍പിതിന്റെ ഹൃദയം വാരിയെല്ലുകളുടെ തൊട്ടുതാഴെയായി ശരീരത്തിന്റെ മധ്യഭാഗത്തായാണ് മിടിക്കുന്നത്. ത്വക്കിന്റെ നേര്‍ത്ത ആവരണത്തിന് അടിയിലാണ് അര്‍പിതിന്റെ ഹൃദയം തുടിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഏതാണ്ട് ശരീരത്തിന് പുറത്ത് എന്നു പറയാവുന്ന വിധമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുന്ന ജനിതക തകരാറുകളാണ് ഇത്തരമൊരു പ്രശ്‌നം സൃഷ്ടിക്കുന്നത്.arpit n
ഈ അപൂര്‍വ രോഗവുമായി അര്‍പിത് അധികകാലം ജീവിക്കില്ല, രോഗത്തെ അതിജീവിച്ചാല്‍ തന്നെ സാധാരണ ജീവിതം സാധ്യമാകില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം. നേരിയ ആഘാതം പോലും അര്‍പിതിന്റെ ഹൃദയം അതിജീവിക്കില്ലെന്നും ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച അര്‍പിത് ഇന്ന് സാധാരണ ജീവിതമാണ് നയിക്കുന്നത്. മറ്റേതൊരു കുട്ടികളെയും പോലെ മരം കയറാനും കളിക്കാനുമെല്ലാം അര്‍പിത് മുന്നിലുണ്ട്. അഹമ്മദാബാദില്‍ നിന്ന് പിതാവിന്റെ കൃഷിയിടത്തിലേക്ക് നാല്‍പ്പത് കിലോമീറ്റര്‍ ട്രാക്റ്റര്‍ ഓടിച്ചു പോകുന്നതും അര്‍പിത് തന്നെയാണ്.Arpit_grew_up_as_a_normal_boy
1997ല്‍ ബീഹാറിലെ സരണ്‍ ജില്ലയിലാണ് അര്‍പിത് ജനിച്ചത്. ആദ്യം അര്‍പിതിന് രണ്ട് ഹൃദയമുണ്ടെന്നാണ് ഡോക്ടമാര്‍ കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ സോണോഗ്രാഫി പരിശോധനയിലാണ് ഹൃദയം സ്ഥാനം തെറ്റിയതാണെന്ന് കണ്ടെത്തിയത്. അതേസമയം ഇപ്പോള്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും അര്‍പിത് അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അര്‍പിത് ഗോഹില്‍ എന്ന ഗുജറാത്തുകാരന്‍ ഡോക്ടര്‍മാര്‍ക്ക് എന്നും അത്ഭുതമാണ്. ജനിച്ചപ്പോള്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പ്രവചിച്ച അര്‍പിത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സാധാരണ ജീവിതം നയിക്കുകയാണ്. ഹൃദയം വാരിയെല്ലുകളുടെ ആവരണത്തിന് പുറത്ത് സ്ഥാനം തെറ്റിയിരിക്കുന്ന രോഗാവസ്ഥയാണ് അര്‍പിതിന്റെ പ്രശ്‌നം. ‘എക്‌റ്റോപിയ കോര്‍ഡിസ്’ എന്ന രോഗാവസ്ഥയാണിതിന് കാരണം.

Top