പരീക്ഷയില്‍ തോറ്റതിന് അമ്മ ശകാരിച്ചു; 16കാരന്‍ തൂങ്ങി മരിച്ചു

suicide

കാന്‍പുര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലും തോറ്റാലും മാതാപിതാക്കള്‍ വഴക്കു പറയുന്നത് സര്‍വ്വസാധാരണയാണ്. എന്നാല്‍, മാതാപിതാക്കളുടെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവവും കാലങ്ങളായി കേള്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടന്നു. പരീക്ഷയില്‍ തോറ്റതിന് പതിനാറുകാരനെ അമ്മ വഴക്കു പറഞ്ഞു.

അമ്മ വഴക്കു പറഞ്ഞതില്‍ വിഷമിച്ച മകന്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിന് സമീപം ത്രിവേദി നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമിതാണ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ ദിവസം വൈകുന്നേരം പുറത്തുപോയി കളിക്കുന്നതിന് അമിത് അമ്മയോട് അനുവാദം ചോദിച്ചു. എന്നാല്‍ പരീക്ഷയിലെ തോല്‍വി ചൂണ്ടിക്കാട്ടി അമിതിനെ അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് കളിക്കാന്‍ പോകാതെ അമിത് മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും അമിതിനെ പുറത്തു കാണാത്തതിനെത്തുടര്‍ന്ന് അമ്മ വാതിലില്‍ പോയി മുട്ടി.

വാതില്‍ തുറക്കാതെ വന്നതോടെ സംശയം തോന്നിയ അമ്മ സമീപവാസികളെ വിവരം അറിയിച്ചു. അയല്‍വാസികളെത്തി വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അമിതിനെയാണ് കണ്ടത്. ഉടന്‍ തന്നെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമിത് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top