ദിവസവും അഞ്ച് നേരം ചോറും ബീഫും; ലോകത്തിലെ ഏറ്റവും ഭാരമേറിയ ബാലന്‍

arya-2

ജക്കാര്‍ത്ത: പത്ത് വയസ് പ്രായത്തില്‍ 192 കിലോ ഭാരം. കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുമോ? എന്നാല്‍ അങ്ങനെയൊരു ബാലന്‍ ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ട്. ആര്യ പ്രമാനയുടെ ജീവിത രീതികള്‍ കേട്ടാല്‍ ഞെട്ടും. ദിവസവും അഞ്ച് നേരം ചോറും ബീഫും നിര്‍ബന്ധമാണ്. ഭക്ഷണ കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല. പിന്നെ ഉറക്കവും മൊബൈലില്‍ ഗെയിം കളിയും മാത്രം.

ഈ പ്രായത്തില്‍ ഇത്രയും അധികം ഭാരമുള്ള ലോകത്തിലെ ഏക വ്യക്തി ആര്യയാകും. മകന്റെ ഭക്ഷണ കാര്യത്തിലും വര്‍ദ്ധിച്ചു വരുന്ന ഭാരത്തിലും ആശങ്കയിലാണ് ആര്യയുടെ അമ്മ. ആര്യയുടെ ജീവന്‍ നിലനിര്‍ത്താന്‍ നല്‍കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അമ്മയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

arya-4

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയാണ് ആര്യ പ്രമാന. രണ്ട് പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ആര്യ ഒരു നേരം കഴിക്കുന്നത്. മാത്രവുമല്ല, ദിവസവും അഞ്ച് നേരം ചോറും കഴിക്കും. ബീഫ് വേണമെന്നുള്ള നിര്‍ബന്ധം വേറെ. ശരീരത്തില്‍ കൊളുപ്പടിഞ്ഞ് കൂടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ ബാലന്‍. ഇക്കാരണം കൊണ്ട് സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. വസ്ത്രങ്ങള്‍ ഒന്നും തന്നെ പാകമാകാത്ത അവസ്ഥ. മുണ്ടുടുത്താണ് വീട്ടിലൂടെയുള്ള ആര്യയുടെ നടപ്പ്.

ചെറിയ പ്രായത്തില്‍ സാധാണ കുട്ടികളെപ്പോലെ തന്നെയായിരുന്നു ആര്യയും. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതെ വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്ന് ആര്യയുടെ അമ്മ റോകയാഹ് പറയുന്നു. മകന്റെ ജീവനില്‍ താനും കുടുംബവും ഭയക്കുന്നുവെന്നും ആര്യയുടെ ഭക്ഷണകാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റോകയാഹ് പറയുന്നു.

rya-6

കാര്യമായ അസുഖങ്ങളില്ലെങ്കിലും ആര്യയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നുണ്ട്. മറ്റ് കുട്ടികളെപ്പോലെ തന്നെ അവനും സ്‌കൂളില്‍ പോകണമെന്നും പഠിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്നും റോകയാഹ് വ്യക്തമാക്കുന്നു. ആര്യയുടെ ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍മാരുടെ സേവനവും ഇവര്‍ പരിഗണിക്കുന്നുണ്ട്.

Top