തോക്ക് ചൂണ്ടി സെല്‍ഫിയെടുത്തു; അബദ്ധത്തില്‍ വെടിപൊട്ടിയ കൗമാരക്കാരന് ഗുരുതര പരിക്ക്

Selfie-gun-Flickr

പത്താന്‍കോട്ട്: സെല്‍ഫി മരണത്തിലേക്കെത്തുന്ന സംഭവം ഇതാദ്യമല്ല. പഞ്ചാബില്‍ സമാനമായ സംഭവം നടന്നു. കൗമാരക്കാരന് തോക്ക് പിടിച്ച് ഒരു സെല്‍ഫിയെടുക്കാന്‍ മോഹം. പക്ഷെ, അത് അപകടത്തിലേക്കാണ് കൊണ്ടെത്തിച്ചത്. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ വെടിപൊട്ടുകയാണുണ്ടായത്.

പത്താന്‍കോട്ട് സ്വദേശിയായ രമണ്‍ദീപ് സിങ്ങിനാണ് തന്റെ പിതാവിന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്ന് വെടിയേറ്റ് പരുക്കേറ്റത്. വീട്ടില്‍ മുതിര്‍ന്നവര്‍ ആരും ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്.

അച്ഛന്റെ 0.32 റിവോള്‍വര്‍ ചൂണ്ടിയാണ് ബാലന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മൊബൈല്‍ ഓഫാകുകയും ചാര്‍ജര്‍ കൊണ്ടു വരാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്ത സമയത്താണ് വെടിപൊട്ടിയത്. അബദ്ധത്തില്‍ കാഞ്ചി വലിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം.

Top