ഡൗണ്‍ സിന്‍ഡ്രം ബാധിച്ച കുട്ടി ‘അള്ളാ’ എന്ന് വിളിച്ചു; കുട്ടിയെ തീവ്രവാദിയാക്കി ടീച്ചര്‍ പൊലീസിനെ വിളിച്ചു

ടെക്‌സസ്: ഡൗണ്‍ സിന്‍ഡ്രം രോഗം ബാധിച്ച ആറുവയസുകാരനെ തീവ്രവാദിയാക്കി ടീച്ചര്‍ പൊലീസിനെ വിളിച്ചു വരുത്തി. ക്ലാസില്‍ ഇരുന്ന് കുട്ടി നിരന്തരം അളളാ എന്ന് വിളിച്ചതിനെ തുടര്‍ന്ന് ടീച്ചര്‍ പൊലീസിനെ വിളിച്ച് വരുത്തിയത്. അമേരിക്കയിലെ ടെക്‌സസിനടുത്ത് ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ശാരീരികവും മാനസികവുമായി ശരിയായ വളര്‍ത്ത ഉണ്ടാകാത്ത അസുഖമാണ് ഡൗണ്‍ സിന്‍ഡ്രം

മുഹമ്മദ് സുലൈമാന്‍ എന്ന വിദ്യാര്‍ത്ഥി നിര്‍ത്താതെ അള്ളാ എന്ന് വിളിച്ചത് കേട്ടപ്പോള്‍ അദ്ധ്യാപികയ്ക്ക് കുട്ടി തീവ്രവാദിയാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പൊലീസിനെ വിളിച്ചത്. കുട്ടിയെ സ്ഥിരമായി പഠിപ്പിക്കുന്ന അദ്ധ്യാപിക പോയതിനെ തുടര്‍ന്ന് പകരം വന്ന അദ്ധ്യാപികയാണ് വിവാദ നടപടി സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അദ്ധ്യാപികയുടെ നടപടികളില്‍ പ്രതിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. സുലൈമാന്‍ ജനിച്ചത് മുതല്‍ ഡൗണ്‍ സിന്‍ട്രം ബാധിച്ച കുട്ടിയാണ്. ചിലപ്പോള്‍ മാനസിക അസ്വസ്ഥതയും പ്രകടിപ്പിക്കാറുണ്ട്. ഇത് കാരണം കുട്ടിയ്ക്ക് സംസാരിക്കാന്‍ സാധിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംസാരിക്കാന്‍ കഴിവില്ലാത്ത കുട്ടി അള്ളാ എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും സ്‌കൂളിലെ അദ്ധ്യാപിക കള്ളം പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top