അന്യമതസ്ഥരെക്കുറിച്ച് ഘോരമായി പ്രസംഗിച്ച ശംസുദ്ദീന്‍ പാലത്ത് പീഡനകേസ് പ്രതി; ജയിലില്‍ കിടന്നയാള്‍

shamsudheen

കോഴിക്കോട്: അന്യമതസ്ഥരോട് ചിരിക്കാനും സംസാരിക്കാനും പാടില്ലെന്ന് ഘോരമായി പ്രസംഗിച്ച സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെ ചരിത്രം കേട്ടാല്‍ ഞെട്ടും. പീഡനകേസില്‍ ജയിലില്‍ കിടന്നയാളാണ് സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍

ഇയാളുടെ പ്രസംഗം ഐഎസിനെ അനുകൂലിക്കുന്നതാണെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും എന്‍ഐഎയും പരിശോധിച്ചുവരികയാണ്. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച പാലത്തിന്റെ പ്രസംഗം അതീവ ഗൗരവത്തോടെ കാണണമെന്നാണ് പറയുന്നത്. അന്യമതസ്ഥരോട് ചിരിക്കരുത്, സംസാരിക്കരുത്, അവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുത് എന്നൊക്കെയായിരുന്നു ശംസുദ്ദീന്റെ വാദങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമുസ്ലിം കലണ്ടര്‍ ഉപയോഗിക്കരുത്, അവരോട് വെറുപ്പ് കാണിക്കണം. ഇവരെ പൊതു സമൂഹത്തില്‍ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള പ്രസംഗം ഇതിനോടകം വിവാദമായി കഴിഞ്ഞു. മതപ്രഭാഷണമെന്ന പേരില്‍ ഇദ്ദേഹം നടത്തിയ പ്രസംഗങ്ങളും ക്ലാസുകളുമെല്ലാം പരിശോധിക്കാനാണ് സുരക്ഷാ ഏജന്‍സികളുടെ തീരുമാനം.

മലപ്പുറം വളവന്നൂരിലെ മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപനമായ അന്‍സാര്‍ അറബിക്ക് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോള്‍ പാലത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്നു. ഈ കേസില്‍ ഇയാള്‍ 2012 മുതല്‍ ജയിലില്‍ കിടന്നിരുന്നു. കൗണ്‍സിലിംങിനായി കൊണ്ടുവന്ന വിദ്യാര്‍ത്ഥിനിയെ വിവിധ ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്.

Top