മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരണം -ആര്‍എസ്എസ്

റാഞ്ചി:രാജ്യത്തെ ബീഫ് വിവാദം കത്തി നില്‍ക്കെ മറ്റൊരു വിവാദവുമായി ആര്‍എസ്എസ് രംഗത്ത് . രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് പ്രമേയം . റാഞ്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നിര്‍വാഹക സമിതി യോഗമാണ് രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. അതിര്‍ത്തിവഴിയുള്ള കുടിയേറ്റവും മതപരിവര്‍ത്തനവും മൂലമാണ് മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യാ വര്‍ധനയുടെ തോത് ഉയര്‍ന്നിരിക്കുന്നതെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് പ്രമേയമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ആര്‍എസ്എസ് പ്രമേയത്തെ ബിജെപി എംപി ഗിരിരാജ് സിങ് ന്യായീകരിച്ചു.അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പാസാക്കിയ ആര്‍എസ്എസ് പ്രമേയത്തെ കോണ്‍ഗ്രസ് അപലപിച്ചു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇക്കാര്യത്തില്‍ മത വിവേചനം ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു.rss

ബിഹാര്‍ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് പ്രമേയം പാസാക്കിയതെന്ന ആരോപണം ആര്‍എസ്എസ് നിഷേധിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ തന്നെ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതായി ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു. ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ച ബിഹാറില്‍ നിന്നുള്ള ബിജെപി എംപി ഗിരിരാജ് സിങ്, ജനസംഖ്യാനിയന്ത്രണം രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെ ഹിന്ദുക്കളല്ലാത്തവരുടെ, പ്രതേ്യകിച്ച് മുസ്‌ലിംകളുടെ ജനസംഖ്യ അതിവേഗം പെരുകുകയാണെന്നും അത് ഭൂരിപക്ഷ മതസമൂഹമായ ഹിന്ദുക്കളെ താമസിയാതെ ന്യൂനപക്ഷമാക്കിക്കളയുമെന്നുമുള്ള പ്രചാരണം സംഘ്പരിവാര്‍ സംഘടനകള്‍ അവരുടെ ജന്മകാലം മുതല്‍ ആരംഭിച്ചതാണ്. അടിസ്ഥാന രഹിതമായ ജനസംഖ്യാ കണക്കുകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് ഹിന്ദുമതവിശ്വാസികളില്‍ അങ്ങേയറ്റം അസംബന്ധ പൂര്‍ണമായ ഭീതി പടര്‍ത്താനാണ് ഹിന്ദുത്വ ശക്തികളും ലിബറല്‍ ഹിന്ദുത്വ വാദികളായ മാധ്യമങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മോദി ദേശീയാധികാരത്തിലെത്തിയതോടെ സംഘ്പരിവാര്‍ ഇത്തരം പ്രചാരണങ്ങള്‍ തീവ്രഗതിയിലാക്കിയിരിക്കുകയാണ്. കേരളം പോലെ മതസൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതക്കും ആഴത്തില്‍ സ്വാധീനമുള്ള ഒരു സമൂഹത്തില്‍ പോലും അത്യന്തം നീചമായ ന്യൂനപക്ഷവിരുദ്ധ പ്രചാര വേലകളാണ് സംഘ്പരിവാര്‍ ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുകയാണെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ വര്‍ധിക്കുകയുമാണെന്ന നുണപ്രചാരണമാണ് അവര്‍ തുടരുന്നത്.rss -prime
2011-ലെ ജനസംഖ്യാ സെന്‍സസ് വിവരങ്ങളെന്ന പേരില്‍ കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണെന്നും ന്യൂനപക്ഷ സമൂഹം ഭൂരിപക്ഷമാകുകയാണെന്നുമുള്ള അവരുടെ പ്രചാരണങ്ങള്‍ യാതൊരുവിധ ഔദേ്യാഗിക പഠനങ്ങളുടെയും അവലംബവും അടിസ്ഥാനവുമില്ലാത്തതാണ്. ലിബറല്‍ ഹിന്ദുത്വ നിലപാടുളള മാധ്യമങ്ങളും തീവ്ര ഹിന്ദുത്വശക്തികളും ലേഖനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും മുസ്‌ലിം ജനസംഖ്യാവളര്‍ച്ചാ നിരക്ക് ഉയര്‍ന്നതായി വ്യാപകമായ പ്രചരണമാണ് ആസൂത്രിതമായി തന്നെ നടത്തിക്കൊണ്ടിരിക്കുന്നത്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണങ്ങളിലൂടെ ഭൂരിപക്ഷ മതവിഭാഗത്തില്‍ ആശങ്കള്‍ സൃഷ്ടിച്ച് ഹിന്ദുത്വ ധ്രുവീകരണത്തിന് ഗതിവേഗം കൂട്ടുക എന്ന തന്ത്രമാണ് ഇത്തരം പ്രചാരണങ്ങളിലൂടെ സംഘ്പരിവാര്‍ പരീക്ഷിക്കുന്നത്.

2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍ എന്ന നിലയില്‍ ഇത്തരക്കാര്‍ മാധ്യമ ചര്‍ച്ചകളിലും അവരുടെ ക്യാമ്പയിനുകളിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 38 ശതമാനം ആയി ഉയര്‍ന്നെന്നും ക്രിസ്ത്യന്‍ ജനസംഖ്യ 19 ശതമാനം ആണെന്നും ഹിന്ദുക്കള്‍ 43 ശതമാനം ആയി താഴ്ന്നുവെന്നുമാണ്. മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ ജനസംഖ്യയിലും ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടുകയാണെന്ന ഫാസിസ്റ്റ് പ്രചാരണമാണ് തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത്.
2011-ലെ സെന്‍സസ് റിപ്പോര്‍ട്ടിനെ കരുവാക്കി തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് തുടരുകയാണവര്‍. എന്താണ് യാഥാര്‍ഥ്യം? ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയില്‍ ഒരു ദശകക്കാലം കൊണ്ട് സംഭവിച്ച മാറ്റത്തിന്റെ കണക്ക് ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ കണക്കുപ്രകാരം പോലും കേരളത്തില്‍ 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം ജനസംഖ്യയില്‍ 24.7 ശതമാനം മുസ്‌ലിംകളായിരുന്നു. എന്നാല്‍ 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 26.6 ശതമാനം ആണ്. എന്നുപറഞ്ഞാല്‍ കേരളത്തിലെ മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാതോത് 1.9ശതമാനം മാത്രമാണ്. ദേശീയതലത്തില്‍ ഇതര മത-ജാതിസമുദായങ്ങളുടെ വളര്‍ച്ചാ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏതെങ്കിലും രീതിയില്‍ മുസ്‌ലിം മതവിഭാഗത്തില്‍ പെട്ടവരുടെ ജനസംഖ്യാ വര്‍ധനവ് ഒരുതരത്തിലും കേരളത്തില്‍ ഭൂരിപക്ഷ മതസമൂഹത്തെ മറികടക്കുന്നതാണ് എന്ന് പറയാനാവില്ല.
വിക്കിപീഡിയ, കേരളത്തിലെ സാമൂഹിക ഘടനയനുസരിച്ച് നല്‍കുന്ന ജനസംഖ്യാ കണക്ക് ഇങ്ങനെയാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 56 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്‌ലിംകളുമാണ്. 19ശതമാനം ക്രിസ്ത്യാനികളും ബാക്കിവരുന്ന ജൈന-ബുദ്ധ-ജൂത-സിഖു മതങ്ങളില്‍ പെടുന്നവരുമാണ്. മലപ്പുറം ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഹിന്ദു ഭൂരിപക്ഷമാണ്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് തെറ്റായി ഉദ്ധരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിപക്ഷമാകുകയാണെന്ന ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പ്രചാരണം ഒരടിസ്ഥാനവുമില്ലാത്തതാണ്. കേരളത്തിലെ ജനസംഖ്യയെ സംബന്ധിച്ച പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിം ജനസംഖ്യ 24.4 ശതമാനം ആണെന്നാണ്. ക്രിസ്ത്യന്‍ ജനസംഖ്യ 19ശതമാനം വും. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ജനസംഖ്യയില്‍ 56ശതമാനം വും ഇപ്പോഴും ഹിന്ദുക്കളാണെന്നതാണ് വസ്തുത. ഇന്ത്യയുടെ പൊതുഘടനയില്‍ 80 ശതമാനമ്-ലേറെ ഹിന്ദുമതവിശ്വാസികളാണെന്ന വസ്തുത മറച്ചുപിടിച്ചാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്നുവെന്ന കപടപ്രചാരണം സംഘ്പരിവാര്‍ ശക്തികള്‍ തുടരുന്നത്.

Top