അയ്യപ്പജ്യോതി: ഭക്തര്‍ക്ക് നേരെ അക്രമം, രാജവ്യാപക പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ശബരിമല കര്‍മ്മ സമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കര്‍മ്മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിക്കാണ് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നീണ്ട അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. പ്രായഭേദമന്യെ നിരവധി വിശ്വാസികള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് വിശ്വാസികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വിശ്വാസികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായിരുന്നു.

Top