പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു: മുന്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ഡെറാഡൂണ്‍: പാര്‍ട്ടി പ്രവര്‍ത്തകയെ തന്നെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. മുന്‍ ബി.ജെ.പി. ഉത്തരാഖണ്ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സഞ്ജയ് കുമാറിനെതിരെയാണ് കേസ്. പ്രവര്‍ത്തക നല്‍കിയ പരാതിയിന്മേലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘ഞാന്‍ പാര്‍ട്ടിക്ക് ഇതിനെക്കുറിച്ച് പരാതി കൊടുത്തിരുന്നു. പക്ഷെ അവര്‍ എന്നെ ഭീഷണിപെടുത്തുകയായിരുന്നു. എനിക്കെന്റെ ജീവനില്‍ പേടി ഉണ്ട്. അയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് എന്റെ ആഗ്രഹം’ യുവതി എ.എന്‍.ഐ. വാര്‍ത്താ വിതരണ ഏജന്‍സിയോട് പറഞ്ഞു. ഡെറാഡൂണിലെ ബല്‍ബീറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നത്.

ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ യുവതി പരാതി പറയുമ്പോഴാണ് സംഭവം ആദ്യമായി പുറത്തുവരുന്നത്.ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളുടെ പേരില്‍ ബി.ജെ.പി. സഞ്ജയ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. തികഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ സഞ്ജയ് കുമാര്‍ 7 വര്‍ഷമായി പാര്‍ട്ടിയുടെ സംഘടനയുടെ അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
‘മീടൂ’വിനു ശേഷം നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഈവിധം തങ്ങള്‍ നേരിട്ട ചൂഷണങ്ങള്‍ പുറത്ത് പറഞ്ഞുകൊണ്ട് ശക്തമായി മുന്നോട്ട് വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top