ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച ബിജെപി നിയമസഭാംഗം അറസ്റ്റില്‍

thunnaji

പട്‌ന: ട്രെയിനില്‍ നിന്ന് യുവതിയെ കയറിപിടിച്ച ബിജെപി നിയമസഭാംഗത്തെ അറസ്റ്റ് ചെയ്തു. ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയാണ് അറസ്റ്റിലായത്. ട്രെയിനില്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു.

ഇന്നലെ രാത്രി കൊല്‍ക്കത്ത ഗോരഖ്പുര്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസിലായിരുന്നു സംഭവം. ദുര്‍ഗാപുരില്‍നിന്നാണു തുണ്ണാജി പാണ്ഡേ ട്രെയിനില്‍ കയറിയത്. ഹാജിപൂരിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഗോരഖ്പൂരിലേക്കു പോവുകയായിരുന്നു യുവതി. ട്രെയിനില്‍ യുവതിയുടെ അടുത്ത ബര്‍ത്തിലായിരുന്നു തുണ്ണാജി പാണ്ഡേ.

യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു മറ്റു യാത്രക്കാര്‍ തുണ്ണാജിയെ പിടികൂടി. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ സരായി റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

Top