ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം സൃഷ്ടിച്ചത്; ആ സ്ത്രീയെങ്ങനെ അശുദ്ധയാകുമെന്ന് കരീന കപൂര്‍

kareena-kapoor

ആര്‍ത്തവവും സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവും ഒരു പൊതു വിഷയമായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വലിയ തര്‍ക്കം നടന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നമാണ് വിഷയമായി വന്നത്. ബോളിവുഡ് പ്രശസ്ത താരം കരീന കപൂര്‍ ഇതിനെതിരെ പ്രതികരിച്ചു.
ആര്‍ത്തവകാലത്ത് സ്ത്രീയെങ്ങനെ അശുദ്ധയാകുമെന്ന് കരീന കപൂര്‍ ചോദിക്കുന്നു.

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്ന് ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം പറയുന്നു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആര്‍ത്തവത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. ആര്‍ത്തവത്തെക്കുറിച്ചുളള ചര്‍ച്ചകളും സംസാരങ്ങളും പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത രാജ്യമാണ് ഇന്ത്യ. ഇതേക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന വിശ്വാസമാണ് ഇന്ത്യയിലുള്ളത്.

എല്ലാവരും ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ് വരേണ്ടത്. ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം സൃഷ്ടിച്ചത്. സാധാരണ പ്രക്രിയ മാത്രമായി ഇതിനെ കാരണം. ഹൃദയത്തില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നതെന്നും കരീന വ്യക്തമാക്കി.

Top