ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ദിപ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിത

Dipa-Karmakar

റിയോ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യയെ കൈ പിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ദിപാ കര്‍മാക്കര്‍. ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തില്‍ ഇന്ത്യയുടെ ദിപാ കര്‍മാക്കര്‍ ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദിപാ കര്‍മാക്കര്‍.

ടേബില്‍ വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദിപ ഫൈനലിലേക്ക് യോഗ്യത നേടിയത്. 1964ല്‍ പുരുഷവിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. 14നാണ് ദിപയുടെ ഫൈനല്‍.

ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ വാള്‍ട്ട്, അണ്‍ഇവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്ളോര്‍ എക്സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദിപ മത്സരിച്ചത്. എന്നാല്‍ വോള്‍ട്ടിലൊഴികെയുള്ള ഇനങ്ങളില്‍ ദിപയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഓള്‍ റൗണ്ട് വിഭാഗത്തില്‍ 51-ാം സ്ഥാനത്താണ് ദിപ ഫിനിഷ് ചെയ്തത്.

Top