ഗവ.പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കുന്നത് കണ്ടെന്ന് ഹോട്ടലുടമ

dhanesh mathew manjooran

കൊച്ചി: യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ കുടുങ്ങും. ധനേഷ് മാത്യൂ മാഞ്ഞൂരാനെതിരെ ഹോട്ടലുടമ രംഗത്തെത്തി. യുവതിയെ മാഞ്ഞൂരാന്‍ കയറിപിടിക്കുന്നത് ഹോട്ടലുടമയായ ഷാജി കണ്ടുവെന്നാണ് മൊഴി.

സംഭവദിവസം നീല ഷര്‍ട്ടും പാന്റുമാണ് ധനേഷ് മാത്യൂ ധരിച്ചിരുന്നത്. ചുരിദാര്‍ ധരിച്ച മെലിഞ്ഞ പെണ്‍കുട്ടിയെയാണ് ധനേഷ് മാത്യൂ കടന്നുപിടിച്ചതെന്നും ധനേഷ് മാത്യൂ പൊലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ 14-ാം തീയതി രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏഴു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ മുന്‍ഭാഗത്ത് ധനേഷ് മാത്യു കയറിപ്പിടിക്കുകയായിരുന്നു.

അതിന് ശേഷം അയാള്‍ മിണ്ടാതെ മുന്നോട്ടു പോയി. യുവതി നിലവിളിച്ചതോടെ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്ന വഴിയാണ് സംഭവം നേരില്‍ കണ്ടത്. സംഭവം ധനേഷ് മാത്യു നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നല്‍കാന്‍ മുന്നോട്ടു വന്നതെന്നും ഷാജി പറഞ്ഞു. ധനേഷിനെതിരായ വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണം.

Top