മന്ത്രിയുടെ ഫോണ്‍ എടുക്കാത്തതിന് സ്ഥലംമാറ്റം; ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു

56300_512328662110766_1736684626_o

ബെംഗളൂരു: മന്ത്രിയുടെ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡിവൈഎസ്പി അനുപമ ഷേണായിയാണ് രാജിവെച്ചത്. ഇതിന്റെ പേരില്‍ തനിക്ക് ഇപ്പോഴും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്നതായി അനുപമ പറയുന്നു.

ഇതേതുടര്‍ന്നാണ് താന്‍ രാജിവെച്ചതെന്നും അനുപമ വ്യക്തമാക്കി. കര്‍ണാടക തൊഴില്‍ മന്ത്രി പിടി പരമേശ്വറിന്റെ ഫോണ്‍ കോളാണ് അനുപമ എടുക്കാതിരുന്നത്. തന്റെ ജോലി തിരക്കാണ് ഫോണ്‍ എടുക്കാന്‍ പറ്റാത്തതെന്നും അനുപമ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയില്‍ ക്ഷുഭിതനായ മന്ത്രി അനുപമയെ സ്ഥലം മാറ്റുകയായിരുന്നു.

പ്രതികാരം അടങ്ങാത്ത മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കി പ്രതിഷേധിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുപമയുടെ ഓഫീസിനുമുന്നിലും പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാമ് അനുപമ രാജിവെച്ചത്.

Top