കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് ‌സ്‌പ്രേ‌ പ്രയോ​ഗം; പിന്നാലെ മർദനം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേര്‍ക്ക് മുളക് സ്പ്രേ അടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. കാരേറ്റ് പേടികുളം സ്വദേശി രാഹുല്‍രാജാണ് (33) പൊലീസിന്റെ പിടിയിലായത്. 2023 ഏപ്രില്‍ 19ന് രാത്രി 8.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കഞ്ചാവ് കേസില്‍ പിടികൂടിയ പ്രതിയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരപ്പില്‍ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ റെയ്ഡിനായി കടയ്ക്കല്‍ പൊലീസ് എത്തിയത്. വീട്ടിലേക്ക് പ്രവേശിച്ച പൊലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്പ്രേ അടിച്ചശേഷം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണ്‍ രേഖകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എവിടെയാണെന്നുള്ള വിവരം ലഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top