ശനി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് പരവൂര്‍ ദുരന്തത്തിനിടയാക്കിയെന്ന് സ്വരൂപാനന്ദ സരസ്വതി

swaroopanand

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ബലാത്സംഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന വിവാദ പരാമര്‍ശം നടത്തിയ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി വീണ്ടും രംഗത്ത്. ശനി ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതും കൊല്ലം പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ അപകടവും തമ്മില്‍ എന്താണ് ബന്ധം. സ്വരൂപാനന്ദ് സ്വാമി പറയുന്നതിങ്ങനെ

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതാണ് പരവൂറിലെ ദുരന്തത്തിനിടയാക്കിയതെന്നാണ് സ്വാമിയുടെ ആരോപണം. സ്ത്രീകള്‍ ശനി ക്ഷേത്രത്തിലെ അകത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അവര്‍ അകത്ത് കടന്ന് ആരാധനകളിലും ഏര്‍പ്പെടുന്നു. പക്ഷേ ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ നോട്ടം അവരിലുണ്ടാകുകയും അത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ വരള്‍ച്ചയ്ക്കു കാരണം ആളുകള്‍ ശനിയെയും ഷിര്‍ദിയെയും ആരാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായിബാബയും ശനിയും ദൈവങ്ങളല്ല. ഇവരെ ആരാധിക്കുന്നതാണ് മഹാരാഷ്ട്രയിലെ ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. ഒരു സ്ത്രീ ഷിര്‍ദി സായിബാബയെയും ശനിയെയും ആരാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു.

Top