നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടെ നടത്തിയ നിരീക്ഷണം ലോകത്തെ ഞെട്ടിച്ചു; സ്റ്റീഫന്‍ ഹോക്കിങ് സ്ത്രീകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

സ്റ്റീഫന്‍ ഹോക്കിങിന്റെ ഓരോ വാക്കുകള്‍ക്കും കാതോര്‍ക്കുന്നവരാണ് ശാസ്ത്ര കുതുകികള്‍. അത്രമേല്‍ ഈ നൂറ്റാണ്ടിനെ സ്വാധീനിച്ച നിരീക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഞെട്ടിക്കുന്ന നിരീക്ഷണം സ്ത്രീകളക്കുറിച്ചാണ്.

ഭൂമിക്ക് പുറത്തെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്യഗ്രഹ ജീവികളെയും തേടിയുള്ള അന്വേഷണങ്ങള്‍ക്കിടെ അദ്ദേഹം ഞെട്ടിക്കുന്നൊരു നിരീക്ഷണം നടത്തി. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢത ഭൂമിയിലെ സ്ത്രീകളാണെന്നായിരുന്നു അത്.

ഈ പ്രപഞ്ചത്തില്‍ തന്നെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീകളാണ്. തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രാപഞ്ചിക രഹസ്യം ഇതുതന്നെയാണെന്നും സ്റ്റീഫന്‍ ഹോക്കിങ് പറയുമായിരുന്നു. പ്രപഞ്ചത്തില്‍ ഇനിയും ചുരുളഴിയാത്ത വലിയൊരു രഹസ്യങ്ങളുടെ, നിഗൂഢതകളുടെ ഭാഗമാണ് സ്ത്രീകള്‍. പ്രപഞ്ചത്തില്‍ ഒരിക്കലും സ്ത്രീകളുടെ രഹസ്യം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്നും ഹോക്കിങ് പറയുമായിരുന്നു.

താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢത എന്താണെന്നുള്ള ചോദ്യത്തിന് ഹോക്കിങ് നല്‍കിയ ആ ഉത്തരം ഗവേഷകര്‍ പിന്നീട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിസിക്‌സില്‍ പിഎച്ച്ഡിയുള്ള തനിക്ക് സ്ത്രീകളെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹോക്കിങ് പറഞ്ഞിരുന്നത് എന്തുകൊണ്ടായിരിക്കും? എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു പ്രതികരണം നടത്തിയ ഹോക്കിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ ചര്‍ച്ച വരെ നടന്നിരുന്നു.

Top