ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടി സായിപ്പിനെ പറ്റിച്ചു; കാമുകിയെ തേടി 5000മൈല്‍ താണ്ടി സായിപ്പെത്തി

online-love

ഓണ്‍ലൈന്‍ ചാറ്റിങ്ങിന്റെ ചതിക്കുഴിയില്‍പെട്ട് ജീവിതം നശിച്ച ഒട്ടേറെ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. പെണ്‍കുട്ടി യുവാവിനെ പറ്റിച്ച കഥയാണ് പറയുന്നത്. അതും പാവം സായിപ്പിനെയാണ് പറ്റിച്ചത്.

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ 5000 മൈലാണ് അലക്സാണ്ടര്‍ പീറ്റര്‍ സിര്‍ക്ക് എന്ന 41-കാരന്‍ താണ്ടിയത്. ഹോളണ്ടില്‍നിന്ന് ചൈനയിലെ ഹുവാങ്ഗുവ പ്രവിശ്യയിലെ ഷാങ് എന്ന കാമുകിയെ തേടിയാണ് സിര്‍ക്ക് എത്തിയത്. പ്രമേഹ രോഗിയായ ഇയാളെ ഷാങ് വിദഗ്ധമായി പറ്റിച്ചു. കാമുകി മുങ്ങി നടന്നപ്പോള്‍ സിര്‍ക്ക് വിമാനത്താവളത്തില്‍ ഹതാശനായി കാത്തിരുന്നു. ഒടുവില്‍ പട്ടിണിയും വിഷാദവും ബാധിച്ച് അവശനായ സിര്‍ക്കിനെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ 22-നാണ് സിര്‍ക്ക് ഹുവാങ്ഗുവയിലെത്തിയത്. തന്നെ കാമുകി കാത്തുനില്‍ക്കുമെന്ന് ഇയാള്‍ പ്രതീക്ഷിച്ചു. എന്നാല്‍, വിമാനത്താവളത്തില്‍ ആരുമില്ലെന്നറിഞ്ഞപ്പോള്‍, സിര്‍ക്ക് മടങ്ങാന്‍ തയ്യാറായില്ല. കാമുകിയുടെ വരവും പ്രതീക്ഷിച്ച് ഊണും ഉറക്കവുമുപേക്ഷിച്ച് കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ii0_8

കാത്തിരിപ്പ് പത്താം ദിവസത്തിലേക്കെത്തിയപ്പോള്‍ സിര്‍ക്ക് അവശനായി. കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ അധികൃതര്‍ അടിയന്തിര വൈദ്യസഹായം എത്തിക്കുകയും സിര്‍ക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍, താന്‍ ഈ സമയത്ത് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് ഷെങ്ഗുവിലെ ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് ഷാങ് പറയുന്നത്. സംസാരിക്കാന്‍ ആവാത്തതിനാല്‍ മൊബൈല്‍ ഓഫ് ചെയ്തിരുന്നു. ഇതുകൊണ്ടാണ് സിര്‍ക്കിന്റെ വരവ് അറിയാതെ പോയതെന്ന് ഷാങ് പറഞ്ഞു. ആംസ്റ്റര്‍ഡാമില്‍നിന്ന് തന്നെക്കാണാന്‍ സിര്‍ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ ആശുപത്രിയിലേക്ക് വിളിച്ച് സിര്‍ക്കിന്റെ ആരോഗ്യനില അന്വേഷിച്ചുവെന്നും സിര്‍ക്കുമായി സംസാരിച്ചുവെന്നും ഷാങ് പറഞ്ഞു.

Top